പ്രമേഹം എങ്ങനെ..?

 നമ്മുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. അവയവങ്ങൾ ഏതായാലും അവ കോശങ്ങളാൽ നിർമ്മിതമാണ്. കോശങ്ങൾ വളരാനും വിഘടിച്ച് പുതിയ കോശങ്ങളുണ്ടാവാനും ഹോർമോണുകളെ ഉണ്ടാക്കാനും രോഗം വരാതെ സൂക്ഷിക്കാനും ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ആഹാരത്തിലും വെള്ളത്തിലും വായുവിലും നിന്നാണ്. അതുകൊണ്ടുതന്നെ മനസ്സുകഴിഞ്ഞാൽ രണ്ടാം സ്ഥാനം ആഹാരത്തിനാണ്.

 മുമ്പ് മായം കലരാത്ത പ്രകൃതിദത്തമായ ആഹാരമായിരുന്നു നാം ഭക്ഷിച്ചിരുന്നത്. ഇന്ന് മാരക വിഷങ്ങളും ഹോർമോണുകളും കുത്തിവയ്പുമൊക്കെ നടത്തിയ ആഹാരമണ് നാം കഴിക്കുന്നത്. നാം കഴിക്കുന്നതെന്തും ശരീരം ഗ്ലൂക്കോസാക്കി മാറ്റുന്നു. പിന്നീട് ശരീരത്തിലെ ക്വാളിറ്റി കണ്ട്രോളറായ പാൻക്രിയാസ് അതിനെ പരിശോധിച്ച് നല്ല ഗ്ലൂക്കോസിനു മാത്രം ഇൻസുലിൻ കൊടുത്ത് കോശങ്ങൾക്കു കൈമാറുന്നു. മോശം ആഹാരം കൂടുതൽ കഴിക്കുമ്പോൾ ഇൻസുലിൻ കിട്ടാത്ത മോശം ഗ്ലൂക്കോസ് ശരീരത്തിൽ അടിഞ്ഞുകൂടുന്നു. ഇതാണ് പ്രമേഹം. നല്ല ആഹാരമാണ് നാം കഴിക്കുന്നതെങ്കിൽ ബാക്കിവരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റി കരളിലോ ത്വക്കിനടിയിലോ ശരീരം സൂക്ഷിക്കുന്നു.

 പാൻക്രിയാസിന് 1.7 ലിറ്റർ ഇൻസുലിൻ ഉല്പാദന ശേഷിയുണ്ട്. ആരോഗ്യവാനായ ഒരാൾക്ക് 60-90 മില്ലി മാത്രമേ ആവശ്യമുള്ളു. അതുകൊണ്ടുതന്നെ ഇൻസുലിന്റെ കുറവുകൊണ്ടല്ല ഷുഗറുണ്ടാവുന്നതെന്നു വ്യക്തമാണ്. ഇൻസുലിൻ കിട്ടാത്ത മോശം ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന് രക്തം അശുദ്ധമാവാൻ ശരീരം അനുവദിക്കില്ല. അതിനെ പുറന്തള്ളാൻ ശരീരം വൃക്കയോട് നിർദ്ദേശിക്കുന്നു. അങ്ങനെ രാത്രിയിൽ നിരവധിതവണ മൂത്രമൊഴിക്കേണ്ടിവരുന്നു.

 ആവശ്യമായ ഊർജ്ജം ലഭിക്കാൻ വീണ്ടും വിശക്കുന്നു. വീണ്ടും നാം അശുദ്ധാഹാരം കഴിക്കുമ്പോൾ മോശം ഗ്ലൂക്കോസ് കൂടുതലായി ഉണ്ടാവുന്നു. ശുദ്ധമായ ഗ്ലൂക്കോസിന്റെ ലഭ്യതക്കുറവും മോശം ഗ്ലൂക്കോസിന്റെ ഉല്പാദനക്കൂടുതലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇൻസുലിൻ കൊടുക്കാതെ പാൻക്രിയാസ് ഒഴിവാക്കിയ മോശം ഗ്ലൂക്കോസിന്റെ അളവ് രക്ത പരിശോധനയിൽ കൂടുതലായി കാണപ്പെടുന്നു. ഡോക്ടർ കുറിക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ പാൻക്രിയാസ് ഒഴിവാക്കിയ മോശം ഗ്ലൂക്കോസിനെ നിർബന്ധിച്ച് ഇൻസുലിൻ കൊടുപ്പിച്ച് കോശങ്ങൾക്കു കൊടുക്കുന്നു. തൽഫലമായി മോശം ഗ്ലൂക്കോസിനെ പുറന്തള്ളാനോ വിഘടിപ്പിച്ച് ഊർജ്ജമാക്കി മാറ്റാനോ കഴിയാതെ കോശങ്ങൾ ബലഹീനമാകുന്നു.

  അങ്ങനെ രക്തയോട്ടം കുറഞ്ഞ് മുട്ടിനു താഴെയും കൈമുട്ടുമൊക്കെ പെരുത്തു വരുന്നു. അപ്പോഴും ആഹാരം ശ്രദ്ധിക്കാതെ മോശം ആഹാരം കഴിക്കുകയും മരുന്നുകൾ ഒപ്പം കൂട്ടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അവസാനം കാലിന്റെ വിരലിലോ മറ്റോ വൃണമുണ്ടാക്കി പഴുപ്പിച്ച് മാലിന്യം പുറന്തള്ളാൻ ശരീരം നിർബന്ധിതമാവുന്നു. കാൽ മുറിച്ചുകളയേണ്ട അവസ്ഥ വരുമ്പോൾ പോലും നാം മരുന്നുപ്രയോഗം തുടർന്നുകൊണ്ടേയിരിക്കുന്നു. കഴിക്കുന്ന ആഹാരത്തെക്കുറിച്ച് അപ്പോഴും നാം ചിന്തിക്കുന്നില്ല. കഴിക്കുന്ന ആഹാരമെന്തെന്നല്ല അതു ശുദ്ധമാണോയെന്ന് ചിന്തിച്ച് നല്ല ഭക്ഷണം കഴിക്കാത്തിടത്തോളം ഇതു തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് ഭക്ഷണത്തെക്കുറിച്ച് മാറി ചിന്തിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം. ആരോഗ്യമുള്ള തലമുറകൾക്കുവേണ്ടി.