ബുദ്ധിയും ഓർമ്മയും


ബ്രഹ്മി എന്ന സസ്യത്തെ എല്ലാവരും കേട്ടിട്ടുണ്ടാവും. കയ്പ്പക്കൊഴുപ്പ എന്ന സസ്യത്തെ ബ്രഹ്മിയായി നല്ലൊരുവിഭാഗം ചിത്രീകരിക്കുകയും ഔഷധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. തലച്ചോറിന്റെ രൂപമുള്ള ഇലകളുള്ള കുടങ്ങൽ ആണ് യഥാർത്ഥ ബ്രഹ്മി.

  കുടങ്ങൽ (മുത്തിൾ, കുടകൻ) ഇലച്ചാർ ഒരു ടീസ്പൂണ്‍ വീതം വെണ്ണയും ചേര്‍ത്ത് കുട്ടികൾക്ക് നിവസേന കൊടുത്താൽ ബുദ്ധിയും ഓർമ്മയും വർദ്ധിക്കും. സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീരും വെണ്ണ ചേർത്ത് ഇപ്രകാരം ഉപയോഗിക്കാം.

 നട്ടെല്ലുമായി ചേര്‍ന്നുള്ള മസ്തിഷ്കത്തിന്റെ നേർചിത്രം പോലെയുള്ള ഇലകളുള്ള ഈ സസ്യം തലച്ചോറിലെ കോശങ്ങൾക്ക് കൂടുതൽ ഉണർവ്വു നൽക്കുന്ന അത്ഭുത ഔഷധമാണ്.